
ഇനി മുതൽ ഇൻസ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യംമൂന്ന് മിനിറ്റ് വരെ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. മൂന്ന് മിനിറ്റ് വരെയാണ് റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത്. നേരത്തെ പരമാവധി 90 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമാണ് റീലുകള്‍ക്ക് അനുവദിച്ചിരുന്നത്. യൂട്യൂബ് ഷോർട്ട്സിന് സമാനമായി ഉപയോക്താക്കൾക്ക് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകും. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് റീലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച കാര്യം വ്യക്തമാക്കിയത്.ഏതാനും മാസം മുമ്പാണ് യൂട്യൂബ് ഷോര്‍ട്ട് വീഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍സ്റ്റഗ്രാമിന്റെയും നീക്കം….