
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡാൻസറായ യുവാവ് പീഡനത്തിനിരയാക്കി; കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്
കൊച്ചിയിൽ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴി പുറത്ത്. മാതാപിതാക്കൾക്ക് പീഡന വിവരം അറിയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്നെ പീഡനത്തിരയാക്കിയത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളാണെന്ന് യുവതി വ്യക്തമാക്കി. പ്രതി ഡാൻസറായ യുവാവാണെന്ന് വെളിപ്പെടുത്തിയ യുവതി, പ്രതി നിർബന്ധപൂർവ്വം ലൈംഗികമായി ഉപദ്രവിച്ചുവെന്നും പൊലീസിന് മൊഴി നൽകി. അതേസമയം, സംഭവത്തിൽ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.