
മെസ്സിയുടെ ഗോളടി മേളം തുടരുന്നു, ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ
കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ് കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20-ാം മിന്നിട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി മത്സരം ആരംഭിച്ച് മൂന്നാം മിന്നിട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാർടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ മുന്നിലെത്തിച്ചത്….