
ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ
തൃശൂർ: ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ. പാലക്കാട് വടക്കഞ്ചേരി പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വടക്കഞ്ചേരിയിൽ നിന്നും പ്രതികൾ മോഷ്ടിച്ചത് ഏഴു പവനും 75000 ത്തോളം രൂപയും. പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കാൻ എന്ന പേരിൽ വീടുകൾതോറും കയറിയിറങ്ങും. ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തും. മഞ്ചേരി സ്വദേശി അജിത്തിന്റെയും കൂട്ടാളിയായ കർണാടക ഹസൻ സ്വദേശി ശിവരാജന്റെയും കവർച്ച ശൈലി ഇങ്ങനെയാണ്. നാലുമാസം മുമ്പ് വടക്കഞ്ചേരിയിലും ഇവർ മോഷണം നടത്തിയത് ഇതേ…