പഠനത്തിനായെത്തിയ അസം സ്വദേശിനിയായ 15കാരിയെ കാണാനില്ല; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: പഠനത്തിനായി കേരളത്തിലേക്ക് എത്തിയ അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി. കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.

Read More

കടയ്ക്കലിൽ യുവതിയുടെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കൊല്ലം: യുവതിയുടെ മരണത്തിൽ ദുരൂഹത. കൊല്ലം കടയ്ക്കൽ സ്വദേശിനി അനന്യ പ്രിയ എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ, തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം, തൂങ്ങിമരണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളായ കയറോ തുണിയോ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് അനന്യ പ്രിയ മരിച്ചത്. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അനന്യ പ്രിയയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial