Headlines

ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; കിരീടം നിലനിര്‍ത്താന്‍ ആര്‍സിബി, ആദ്യ മത്സരം ഹൈദരാബാദിനെതിരെ

    ബെംഗളൂരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്തൊന്‍പതാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി. ഐപിഎല്ലിലെ കന്നിക്കിരീടം നിലനിര്‍ത്താനാണ് ആര്‍സിബി ശ്രമിക്കുക. കിരീടം വീണ്ടെടുക്കാന്‍ ഹൈദരാബാദും. ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന്റെ ആനൂകൂല്യമുണ്ട് ആര്‍സിബിക്ക്. ചാമ്പ്യന്‍മാരുടെ റണ്‍സ് പ്രതീക്ഷ ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരില്‍….

Read More

ഐപിഎല്‍ 2026; ആദ്യഘട്ട മല്‍സരക്രമം പുറത്തിറക്കി ബിസിസിഐ, ആദ്യ അങ്കം ആര്‍സിബിയും സണ്‍റൈസേഴ്‌സും തമ്മില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സിസണിന്റെ ഒന്നാംഘട്ട ഫിക്സ്ചര്‍ പുറത്തിറക്കി ബിസിസിഐ. മാര്‍ച്ച് 28 മുതലാണ് ഐപിഎല്‍ 19-ാം പതിപ്പിന് തുടക്കംകുറിക്കുക. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗൂളുരു (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യ മല്‍സരത്തില്‍ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്തിയ്യതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പൂര്‍ണ്ണ ഫിക്സ്ചര്‍ പുറത്തിറക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരു, മുംബൈ, ഗുവാഹാട്ടി, ന്യൂ ചണ്ഡീഗഢ്, ലക്നൗ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ 10…

Read More

ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ബംഗളൂരൂ: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ‌് ബംഗളൂരുവിൻ്റെ(ആർസിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകർ. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ…

Read More

ആർസിബി ജയിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങൾക്കിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു

ബെംഗളൂരു: ഐപിഎൽ മത്സരത്തിൽ ആർസിബി ജയിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. സംഭവത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നിരവധി പേർക്ക് പരിക്കുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടത്. ആര്‍സിബി ടീമിന്റെ സ്വീകരണ പരിപാടിക്കിടെയാണ് വൻ ദുരന്തമുണ്ടായത്

Read More

പഞ്ചാബ് കിങ്സ് ടീം ഉടമകൾ തമ്മിൽ അടി; പ്രീതി സിന്റ കോടതിയിൽ

ന്യൂ‍ഡൽഹി: ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ സഹ ഡയറക്ടർമാരായ മോഹിത് ബർമൻ, നെസ് വാഡിയ എന്നിവർക്കെതിരെ കോടതിയെ സമീപിച്ചു. ടീം ഉടമസ്ഥരായ കെപിഎച് ക്രിക്കറ്റ് കമ്പനിയുടെ ഡയറക്ടർമാരാണ് മൂവരും. ഏപ്രിൽ 21 നടന്ന കമ്പനിയുടെ പ്രത്യേക യോഗം സംബന്ധിച്ചുള്ള തർക്കമാണ് കോടതിയ കയറിയത്. കമ്പനി നിയമങ്ങളും മറ്റു നടപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം ചേർന്നതെന്നാണ് പ്രീതി സിന്റെ ആരോപിക്കുന്നത്. ഏപ്രിൽ 10നു ഇ മെയിൽ വഴി യോഗത്തെ എതിർത്തിരുന്നു. എന്നാൽ…

Read More

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. 16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും…

Read More

നിർത്തിവച്ച ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷം, ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ സൂചന നൽകി. ഐപിഎൽ മെയ് 16ന് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ടു മത്സരങ്ങൾ വച്ച് ലീഗ് റൗണ്ട് പൂർത്തിയാക്കും. ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടാകും. സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റ്…

Read More

ഇന്ത്യയും പാകിസ്ഥാൻ  സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍       ഐപിഎൽ മത്സരങ്ങള്‍ നിർത്തിവെക്കുമെന്ന്   ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിർത്തിവെക്കുമെന്ന് സൂചന. അതിർത്തിയിൽ സംഘർഷങ്ങൾ തുടരുന്നതിനാൽ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചായിരിക്കും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഐപിഎല്ലിലെ പഞ്ചാബ്…

Read More

ആറാടി അഭിഷേക് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

        ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം. എട്ടു വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തു. 246 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അഭിഷേക് ശര്‍മയുടെ അവിസ്മരണീയമായ സെഞ്ച്വറിയാണ് ഹൈദരാബാദിന് ജയം നല്‍കിയത്. സണ്‍ റൈസേഴ്‌സിനായി തകര്‍പ്പന്‍ തുടക്കമാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നല്‍കിയത്. ആദ്യ പത്ത് ഓവറില്‍ 143 റണ്‍സ് ഹൈദരാബാദ് നേടി. 12.2 ഓവറില്‍ 171 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഹെഡ് 37 പന്തില്‍ നിന്ന് 66 റണ്‍സ്…

Read More

ബൈക്കിൽ സഞ്ചരിക്കവേ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്

ന്യൂഡൽഹി: ബെംഗളൂരുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ട്രാഫിക് സിഗ്നലിനിടെ യുവാവ് വാഹനം നിർത്തിയപ്പോൾ യാത്രക്കാർ പകർത്തിയ വീഡിയോയിലാണ് സംഭവം പുറത്ത് വന്നത്. വീഡിയോയിൽ യുവാവിന്റെ ഇടതുകൈയിൽ പ്ലാസ്റ്റർ ധരിച്ചിരുന്നുന്നതായി കാണാം. ബൈക്കിന്റെ ഹാൻഡിൽ ഭാഗത്ത് ഫോൺ മൗണ്ടിൽ ഫോൺ സ്ഥാപിച്ചിരുന്നതായി വീഡിയോയിൽ വ്യക്തമാണ്. മാർച്ച് 22 ന് മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ഔദ്യോഗിക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial