
എൻജിൻ തകരാറിലായി ഒഴുക്കിൽപെട്ട യാത്രക്കാരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാർ
പൂച്ചാക്കൽ: ശിക്കാര വള്ളത്തിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ രക്ഷപെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാർ. പാണാവള്ളി സ്റ്റേഷനിലെ എസ്-20 നമ്പർ ബോട്ട് ജീവനക്കാരാണ് യാത്രക്കാർക്ക് രക്ഷയായത്. കഴിഞ്ഞ ദിവസം രാത്രി ഏഴിന് സൗത്ത് പറവൂർ ജെട്ടിയിൽനിന്ന് പെരിഞ്ചിറ കരിയിലേക്കു സർവിസ് നടത്തുമ്പോഴാണ് എൻജിന്റെ പ്രവർത്തനം നിലച്ചത്. അതോടെ വഞ്ചി നിയന്ത്രണമില്ലാതെ ഒഴുകുകയായിരുന്നു. അഞ്ച് യാത്രക്കാരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. നിരന്തരം ടോർച്ച് പ്രകാശിച്ചപ്പോൾ അപകട സാധ്യത മനസ്സിലാക്കി വഞ്ചിയുടെ സമീപത്തേക്ക് ഉദ്യോഗസ്ഥർ അടുത്തു. രണ്ട് എൻജിൻ ഘടിപ്പിച്ച വളളത്തിലെ ഒരെണ്ണം…