ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.

നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഉപഗ്രഹത്തിന്റെ വാൽവുകളിൽ തകരാർ കണ്ടെത്തി. ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നു. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ…

Read More

ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയം; നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം ഐഎസ്ആർഒ സ്വന്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കി രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചത്. ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക്…

Read More

ശ്രീഹരിക്കോട്ടയില്‍ 100-ാം വിക്ഷേപണം; ചരിത്ര നേട്ടത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയാറെടുത്ത് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തുക. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എന്‍വിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ…

Read More

സെഞ്ച്വറി അടിക്കാൻ ഒരുങ്ങി ISRO ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ജനുവരി 29 ന് ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്‍റെ വിക്ഷേപണത്തോടെ ഐഎസ്ആർഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ സ്ഥാപിക്കും….

Read More

ഡോ. വി നാരായണൻ ഐഎസ് ആർ ഒ ചെയർമാൻ; ജനുവരി 14 ന് ചുമതലയേൽക്കും

ന്യൂഡൽഹി: ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജനുവരി 14ന് പുതിയ ചെയർമാനായി നാരായണൻ ചുമതലയേൽക്കും. രണ്ടുവർഷത്തേക്കാണ് നിയമനം. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനാണ് ഡോ. നാരായണൻ. ജി എസ് എൽ വി മാർക്ക് മൂന്നിന്റെ…

Read More

കുതിച്ചുയര്‍ന്ന് PSLV- c60; സ്‌പേഡെക്‌സ് വിക്ഷേപിച്ചു

      ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് ദൗത്യമായ സ്‌പേഡെക്‌സ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായ പശ്ചാത്തലത്തില്‍ ഡോക്കിംഗ് ജനുവരി 7ന് ആകാനാണ് സാധ്യത ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന 2 പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഈ ദൗത്യം. ഏകദേശം 220 കിലോ ഭാരമുള്ള…

Read More

ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്‌സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡ്യൂളിലാണ്…

Read More

പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ.; എക്സ്പോസാറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം. തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെസ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.1993 സെപ്റ്റംബറിലായിരുന്നു…

Read More

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും ‘പ്രഗ്യാൻ റോവർ’ പുറത്തിറങ്ങി; പഠനം നടത്തുക 14 ദിവസം

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ പഠനം നടത്തുക 14 ദിവസം. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി ട്വിറ്ററിൽ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. ലാൻഡർ ഇറങ്ങിയതിനാൽ തന്നെ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. തുടർന്ന് ഇത് ലാൻഡറിനെ വലയം വെച്ചു. ഇത് മാറിയതിന് ശേഷമാണ് റോവർ പുറത്തേക്ക് ഇറങ്ങിയത്. ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം….

Read More

ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3, ഇന്ത്യക്ക് ചരിത്രമുഹൂർത്തം; അഭിമാനമായി ഐ.എസ്.ആർ.ഒ

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. വൈകിട്ട് 6.04 ന് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial