
ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു; ഇൻസ്റ്റാഗ്രാമിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു. കേസെടുത്ത് മേഘാലയ പോലീസ്. പള്ളിയുടെ അകത്ത് കയറി അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’വിളിക്കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇൻസ്റ്റഗ്രാം പേജിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലാണ് സംഭവം. ഇയാൾ പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ച് അത് സമൂഹമാധ്യമത്തിൽ പോസ്റ്റ്…