
ജമ്മുകാശ്മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൾ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബി (27)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പോലീസ് യുവാവിൻ്റെ കുടുംബത്തെ അറിയിച്ചു. ഇയാളുടെ മൃതദേഹത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന് സമാനമായ പരിക്കുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരടിയായിരിക്കും യുവാവിനെ അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം….