
ആര്‍എസ്എസിനെതിരായ പരാമര്‍ശം ജാവേദ് അക്തറിനെ കോടതി കുറ്റവിമുക്തനാക്കി.
മുംബൈ: ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ എടുത്ത മാനനഷ്ടക്കേസില്‍ നിന്നും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി. മുംബൈ മുലുന്ദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ( ഫസ്റ്റ് ക്ലാസ്) കോടതിയുടേതാണ് നടപടി. പരാതിക്കാരന്‍ കേസില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറില്‍ ജാവേദ് അക്തറിനെതിരെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും, സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ താലിബാന്‍കാരും…