ജെഡിഎസ് കേരളാ ഘടകം ഇടതു മുന്നണിയില്‍ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ജെഡിഎസ് കേരളാ ഘടകം ഇടതുമുന്നണിയിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പാര്‍ട്ടി ദേശീയ നേതൃത്വം എൻഡിഎയില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കേരളാ ഘടകം നിലപാട് അറിയിച്ചത്. ദേശീയ തലത്തില്‍ പാര്‍ട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ക്ഷണം കാത്തിരിക്കുകയാണ് കര്‍ണാടകത്തില്‍ ജെഡിഎസ്. എൻഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമിയും പിതാവ് മുൻ പ്രധാനമന്ത്രി ദേവഗൗഡയും. യോഗത്തിലേക്ക് ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial