
ജീവനക്കാരുടെ ആനുകൂല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തുടർ സമരങ്ങൾ സംഘടിപ്പിക്കും: ജോയിൻ്റ് കൗൺസിൽ
നെടുമങ്ങാട്.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 2025 ജനുവരി 22 ന് ഏകദിന പണിമുടക്കം ഉൾപ്പെടെ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച പ്രസ്ഥാനമാണ് ജോയിന്റ് കൗൺസിലെന്നും 1969 ൽ ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ എത്തിയപ്പോൾ പോലും ശമ്പള കമ്മീഷനെതിരെ ഏകദിന പണിമുടക്കം നടത്തുന്നതിന് കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും അധ്യാപകരെയും അണിനിരത്താൻ കഴിഞ്ഞിരുന്നു എന്നതും ചരിത്രരേഖയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എംഎം നജീം. 2025 ഫെബ്രുവരി 8ന് കേരളത്തിലെ ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെയും…