
കെ സ്മാർട്ട് പ്ലാറ്റ്ഫോം നാളെ മുതൽ ത്രിതല പഞ്ചായത്തുകളിലേക്ക്
കെ സ്മാർട്ട് പ്ലാറ്റ്ഫോം നാളെ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ (ഐകെഎം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്. ജനന-മരണ-വിവാഹ…