ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ കെ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ,…

Read More

ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ വിധി ഇന്ന്; കെ സുധാകരന് നിർണ്ണായകം

കൊച്ചി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു…

Read More

കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി കെ സുധാകരൻ റദ്ദാക്കി

തിരുവനന്തപുരം: കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എം എം ഹസ്സന്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല വഹിച്ചപ്പോഴാണ് ലത്തീഫിനെ തിരിച്ചെടുത്തത്. ഈ തീരുമാനമാണ് ഇപ്പോള്‍ കെ സുധാകരന്‍ റദ്ദാക്കിയത്. ലത്തീഫിനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് സുധാകരന്‍പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. എ ഗ്രൂപ്പുകാരനായ…

Read More

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ സുധാകരന്‍

തിരുവന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വന്നതിനെ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ തത്കാലത്തേക്ക് മാറി നിന്നത്. താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ‌ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ചുമതല ഏറ്റെടുത്തതിന് പിന്നാലെ എംഎം ഹസനെ കെ…

Read More

‘പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ ? ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ.സുധാകരൻ

കണ്ണൂർ: ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് സുധാകരൻ പരിഹസിച്ചു. വീട്ടിലെത്തിയ ജാവഡേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ജയരാജൻ പറഞ്ഞതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘പിന്നെ രാമകഥയാണോ സംസാരിച്ചത്’ എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം…

Read More

മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ രണ്ടാം പ്രതി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്‌റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു.ഗൂഢാലോചന കുറ്റമാണ് സുധകാരനെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. മൊൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. കെ സുധാകരൻ…

Read More

മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; നിലപാട് സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍,…

Read More

കണ്ണൂരിൽ കെ സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽകെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപിതന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷപദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട്പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹംനേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽസിപിഎം എംവി ജയരാജനെന്ന ശക്തനായസ്ഥാനർത്ഥിയെ തീരുമാനിച്ചസാഹഹചര്യത്തിലാണ് അതിനെ നേരിടാൻസുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക്നേതൃത്വം എത്തിയത്.പല നേതാക്കളുടേയുംപേരുകൾ കണ്ണൂർ സീറ്റിലേക്ക്ഉയർന്നുകേട്ടിരുന്നു. എന്നാൽ അവർക്കെതിരെപാർട്ടിക്കുളളിൽ നിന്ന് തന്നെ എതിർപ്പുംഉയർന്നു. ഇതും നേതൃത്വംകണക്കിലെടുത്തു. സുധാകരന് രാജ്യസഭ സീറ്റ്നൽകാനും ആലോചന ഉണ്ടായിരുന്നു.എന്നാൽ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ്നൽകാൻ തീരുമാനിച്ചതും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial