
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ
വയനാട്: എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അറുമുഖന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ഇവിടെ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചർച്ചചെയ്യാൻ ഇന്ന് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നേക്കും. അതേസമയം അറുമുഖന്റെ മരണത്തിൽ അടിയന്തര നടപടികൾക്കായി വനം വകുപ്പ് രംഗത്തെത്തി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയിൽ…