
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി കബിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍(എസ്‌സിബിഎ) പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ തിരഞ്ഞെടുത്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 689നെതിരേ സിബല്‍ 1066 വോട്ടുകള്‍ നേടി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് കുമാര്‍ റായിയൊണ് പരാജയപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷക പ്രിയ ഹിംഗോറാണി മൂന്നാം സ്ഥാനത്തെത്തി. മറ്റ് തസ്തികകളിലേക്കുള്ള മല്‍സരഫലങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 2850ല്‍ 2330 വോട്ടുകള്‍ പോള്‍ ചെയ്തു. 82.45% പോളിങാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…