
പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ
ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ. പുതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് അത്ഭുതപ്പെടുമെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ. മലയാള സിനിമ കണ്ട് നോക്കാനും ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും, കാരണം…