മൂന്ന് മാസം അവധി വേണം’- അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. ദേശീയ നേതൃത്വത്തിനാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സ്ക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്.

Read More

കടുത്ത പ്രമേഹം, കാനത്തിന്റെ വലതു കാൽപാദം മുറിച്ച് മാറ്റി; അവധി അപേക്ഷ ചർച്ച ചെയ്യാൻ സിപിഐ

കൊച്ചി: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അവധി അപേക്ഷ 30 ന് ചേരുന്ന എക്സിക്യൂട്ടീവിൽ വിശദമായി ചര്‍ച്ചചെയ്യും. മൂന്ന് മാസം ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുള്ളത്. കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാൽപാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനത്തിന്‍റെ നിലപാട്.അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നൽകുന്നതിൽ…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ മൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്നലെ പുറത്തുവന്നത്. പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചുമാറ്റി. തുടർ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാനം ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും. മൂന്ന് മാസത്തേക്കുള്ള അവധിക്ക് അപേക്ഷ നൽകിയെന്നും സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും പ്രതികരിച്ചിരിക്കുകയാണ് കാനം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial