
മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ദയനീയ പരാജയത്തിന് കാരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം; നവകേരള യാത്രയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ധിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചത് തിരിച്ചടിക്കു കാണമായി
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് തിരിച്ചടിയായെന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. നേരത്തെ, പത്തനംതിട്ടയിലും സിപിഎം…