Headlines

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെയാണ് ‘കാപ്പ’ ചുമത്തി നാടുകടത്തിയത്. ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ രേഷ്മ ഇപ്പോൾ മാമംഗലത്താണ് താമസിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇവർക്കെതിരേ ഏഴ് കേസുകളുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് രേഷ്മയെ നാടുകടത്തിയുള്ള ഉത്തരവിറക്കിയത്. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇവരെ ഒൻപത് മാസത്തേക്ക്…

Read More

കൊലപാതക ശ്രമം, വാഹന അക്രമം അടക്കം നിരവധി കേസുകളിൽ പ്രതി; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്തിനെ കാപ്പാക്കേസില്‍ നാടുകടത്തി

പത്തനംതിട്ട: പത്തനംതിട്ട തുവയൂര്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. അഭിജിത്ത് ബാലൻ എന്ന യുവാവിനെ ആണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ നടത്തിയതോടെ ആണ് ഇയാളെ നാടുകടത്തിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്….

Read More

കാപ്പാ കേസ് പ്രതിയെ സിപിമ്മിലേക്ക് മാലയിട്ട് സ്വാഗതം ചെയ്ത് ജില്ലാ സെക്രട്ടറി; പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്ജ്

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ സിപിമ്മിലേക്ക്. ഇയാളെ സിപിഎം മലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശരൺ. കാപ്പാ കേസ് പ്രതിക്കുള്ള സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്‌ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ…

Read More

പൊലീസ് ജീപ്പ് തകർത്ത കേസ്; കാപ്പ ചുമത്തി ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

തൃശൂർ: പൊലീസ് ജീപ്പ് തല്ലിത്തകർത്തതുൾപ്പെടെ എട്ട് കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസി‍ഡന്റ് നിധിൻ പുല്ലനെ (30) ചാലക്കുടി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. ഡിഐജി അജിത ബീഗത്തിന്റെ നിർദ്ദേശത്തിലാണ് നടപടി. ആറ് മാസത്തേക്കാണ് നാടുകടത്തിയത്. കഴിഞ്ഞ ഡിസംബർ 22നാണ് ചാലക്കുടി ഗവ. ഐടിഐക്കു മുന്നിൽ ഇയാൾ പൊലീസ് ജീപ്പിന്റെ മുകളിൽ മറ്റു പ്രവർത്തകർക്കൊപ്പം കയറി നിന്നു ആക്രമണം നടത്തിയത്. സംഭവ ദിവസം തന്നെ പൊലീസ് നിധിനെ പിടികൂടിയിരുന്നു. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial