
കെസി വേണുഗോപാല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുന്നതിനുള്ള പാര്‍ലമെന്ററി സമിതിയായ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ (പിഎസി) മേധാവിയായി കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാലിനെ നിയമിച്ചു. ഇതടക്കം അഞ്ചു പാര്‍ലമെന്ററി സമിതികള്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല രൂപം നല്‍കി. ഒബിസി ക്ഷേമത്തിനായുള്ള സമിതിക്ക് ബിജെപി അംഗം ഗണേഷ് സിങ് നേതൃത്വം നല്‍കും. എസ് സി, എസ്ടി ക്ഷേമത്തിനായുള്ള സമിതിയെ ഫഗ്ഗന്‍ സിങ് കുലാസ്‌തേയാണ് നയിക്കുക. എസ്റ്റിമേറ്റ് കമ്മിറ്റി ബിജെപി അംഗം സഞ്ജയ് ജയ്‌സ്വാളിന്റെ നേതൃത്വത്തിലാണ്. പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി ചെയര്‍മാന്‍…