
എൽഡിഎഫ് വിടാനില്ല; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെടും
കോട്ടയം: യുഡിഎഫിലേക്ക് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിളിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. അതേസമയം എല്‍ഡിഎഫ് വിടാനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് സമയത്താണ് എല്‍ഡിഎഫിലേക്ക് വന്നത്്. അതുകൊണ്ട് അന്ന് കാര്യമായി സീറ്റ് ആവശ്യപ്പെടാനുള്ള സമയം ഉണ്ടായില്ല. പഞ്ചായത്തുകളില്‍ സീറ്റ് വര്‍ദ്ധിക്കുന്നത് അനുസരിച്ച് കേരള കോണ്‍ഗ്രസിന് പ്രാധാന്യം വേണമെന്നാണ്…