
പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ
പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്. ഈ മാസത്തെ ചെലവുകൾ കൂടി കണ്ടെത്തുന്നതിനായാണ് സർക്കാർ വായ്പയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ വായ്പ പരിധി വെട്ടക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പയെടുക്കാൻ…