
കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ
തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. ദേശീയ ഗെയിംസിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നായിരുന്നു ആരോപണം. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട് കൗൺസിലുമാണെന്നും ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു. കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂർണ പരാജയമായി മാറി. നാലു വർഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നൽകാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസിൽ കാണാൻ കഴിഞ്ഞത്. മന്ത്രി…