
കേരള സ്റ്റോറി ‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ;
കുട്ടികളെ കാണിച്ചതിന് ബാലാവകാശ കമ്മീഷന് കേസെടുക്കാം: ഫാ.ജയിംസ് പനവേലിൽ
ആലപ്പുഴ: ‘ദി കേരള സ്റ്റോറി’ കണ്ടുതീർക്കാൻ പറ്റാത്തത്ര അരോചകമായ സിനിമയാണെന്ന് വൈപ്പിൻ സാൻജോപുരം സെയ്ന്റ് ജോസഫ്സ് പള്ളിയിലെ വൈദികൻ ഫാ. ജയിംസ് പനവേലിൽ. ‘എ’ സർട്ടിഫിക്കറ്റുള്ള ചിത്രമെങ്ങനെ കുട്ടികളെ കാണിച്ചു? ബാലാവകാശ കമ്മിഷനു കേസെടുക്കാവുന്ന കാര്യമാണ്.സിനിമ പ്രൊപ്പഗാൻഡയാണെന്നു വ്യക്തം. ഒരു സിനിമയെന്ന നിലയിലും കലാസൃഷ്ടിയെന്ന നിലയിലും പരാജയമാണ്. നമ്മുടെ സിനിമകളെ മറ്റ് ഇൻഡസ്ട്രികൾ അനുമോദിക്കുന്ന കാലത്താണ് ഇങ്ങനെയൊരു ‘കലാസൃഷ്ടി’ പ്രചരിച്ചതെന്നും ഫാ.ജയിംസ് പനവേലിൽ പറയുന്നു. ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പനവേലിന്റെ പ്രതികരണം. ഇടുക്കി രൂപത ‘കേരള…