
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; 9 സീറ്റ് എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുമായി ബിജെപിയുടെ ചരിത്ര വിജയം
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പ്രഖ്യപിച്ചു. പന്ത്രണ്ടിൽ ഒമ്പത് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റ് ബിജെപി നേടി. ചരിത്രത്തിൽ ആദ്യമായാണ് ബിജെപി പ്രതിനിധി കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നത്. കോൺഗ്രസ് ഒരു സീറ്റും നേടി. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെരഞ്ഞെടുപ്പിലാണ് ഇടത് ജയം. ഇന്ന് വോട്ടെടുപ്പ് നടന്ന 9 സീറ്റിൽ ആറ്…