
ആറാം വയസ്സിൽ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ 79 -ാം വയസ്സിൽ കണ്ടെത്തി
വാഷിംഗ്ടൺ: 1951ല്‍ ആറാം വയസ്സില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ 79-ാം വയസ്സില്‍ കണ്ടെത്തി. യുഎസിലാണ് കൗതുകകരമായ സംഭവം. ലൂയിസ് അന്‍മാന്‍ഡോ ആല്‍ബിനോ എന്ന ആറുവയസ്സുകാരനെ 1951 ഫെബ്രുവരി 21നാണ് കാണാതാവുന്നത്. വെസ്റ്റ് ഓക്ലാന്‍ഡിലെ പാര്‍ക്കില്‍ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ആല്‍ബിനോയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം ആല്‍ബിനോയെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഈ വര്‍ഷം ആല്‍ബിനോയുടെ അനന്തരവളായ 63കാരി അലീഡ ആലിക്വിന്‍ നടത്തിയ അന്വേഷണമാണ് പതിറ്റാണ്ടുകള്‍ നീണ്ട കിഡ്‌നാപ്പിങ് കേസിന് പരിസമാപ്തി കുറിച്ചത്….