
ഭർത്താവിൻ്റെ കിഡ്നി 10 ലക്ഷം രൂപയ്ക്ക് വിറ്റു; പണവുമായി ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി
കിഡ്നി വരെ അടിച്ചുകൊണ്ട് പോയെന്ന ഡയലോഗ് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ടായിരിക്കും. പക്ഷേ ആ വരി അച്ചട്ടായാലോ? പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ യുവാവിന്റെ ജീവിതത്തിൽ ഈ വരിക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ…