മരത്തിലെ പൊത്തിൽ നിന്നും 13 മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി; പാമ്പിനെ വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ്

കോട്ടയം: മുണ്ടക്കയത്ത് പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിലെ മരത്തിന്റെ വേരിനടിയിലെ പൊത്തിൽ നിന്നുമാണ് പാമ്പിൻകുഞ്ഞികളെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് സർപ്പ ടീം ജീവനക്കാരായ സുധീഷ്, റെജി എന്നിവരെത്തിയാണ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Read More

കോട്ടയത്ത് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖനെയും വീട്ടിൽ നിന്നും പിടികൂടി

കോട്ടയം: തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്. സംഘം സ്ഥലത്തെത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47…

Read More

മണ്ണാർക്കാട് വീടിനുള്ളിൽ രാജവെമ്പാല, അതിസാഹസികമായി പിടികൂടി ദ്രുതപ്രതികരണ സേന

മണ്ണാർക്കാട്: കണ്ടമംഗലം പുറ്റാനിക്കാട്ടിൽ വീടിനകത്ത് കയറിയ കൂറ്റൻ രാജവെമ്പാലയെ ദ്രുതപ്രതികരണ സേന അതിസാഹസികമായി പിടികൂടി. പുറ്റാനിക്കാട് ജുമാമസ്‌ജിദിന് സമീപമുള്ള കോഴിക്കോടൻ വീട്ടിൽ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥൻ നിസ്‌കാരം കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് തുറന്നുകിടന്ന വാതിലിലൂടെ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്. ആളുകളെ കണ്ടതോടെ പാമ്പ് കോണിപ്പടിയുടെ അടിയിൽ കയറിക്കൂടി. കൊച്ചു കുട്ടികളടക്കം വീട്ടിലുണ്ടായതിനാൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു.വീട്ടുകാർ ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ആദ്യമായിയാണ് ഈ പ്രദേശത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial