സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ്. സർക്കാർ വാഹനങ്ങൾ- KL-90, KL 90D എന്നീ നമ്പറുകളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90A, KL 90E നമ്പർ ആയിരിക്കും….

