
താരാട്ടുപാട്ടുകളോ ഓമനപ്പേരുകളോ കേൾക്കാൻ വിധി അനുവദിച്ചില്ല; കുരുന്നിന് കണ്ണീർപ്പൂക്കളും കളിപ്പാട്ടങ്ങളും നൽകി യാത്രയാക്കി; അമ്മ വലിച്ചെറിഞ്ഞുകൊന്ന കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ച് പോലീസ്
കൊച്ചി: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഫ്‌ളാറ്റിൽ നിന്ന് അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം പോലീസ് സംസ്‌കരിച്ചു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് പൂക്കളയും കളിപ്പാട്ടങ്ങളും വച്ചിരുന്നു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം കൊച്ചി…