
കോടിയേരിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്; പയ്യാമ്പലത്ത് കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്. ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടം നേടിയ അതുല്യനായ നേതാവായിരുന്നു കോടിയേരി . കോടിയേരിയുടെ സ്മൃതിമണ്ഡപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന കണ്ണൂർ പയ്യാമ്പലത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം. വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന…