
ഏറ്റെടുക്കാൻ ആരുമില്ല; കൂ ആപ്പ് അടച്ചുപൂട്ടുന്നു
2020-ൽ ട്വിറ്ററിനെ വെല്ലുവിളിച്ചെത്തിയ ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ട്അപ്പ് ആയ ‘കൂ’ അടച്ചുപൂട്ടുന്നു. കമ്പനി ഏറ്റെടുക്കാൻ ആരും തയാറാകാത്തതോടെയാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഫണ്ടിങ് കുറഞ്ഞതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. ഈ വർഷം ഏപ്രിലിൽ കമ്പനി 80% ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.നാല് വർഷം മുമ്പ് അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവർ ചേർന്നാണ് ‘കൂ’ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പുരസ്കാരം നേടിയ ആപ്പാണ് കൂ. നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കൂവിലേക്ക് എത്തിയിരുന്നു. 2022 ജൂൺ മുതൽ കമ്പനി അതിൻ്റെ വീജനക്കാരരുടെ എണ്ണം…