
കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ രക്ഷപ്രവർത്തനം വൈകിയതിൽ വനം വകുപ്പ് കേസെടുത്തു
മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിന് ഉന്നത നിർദ്ദേശപ്രകാരം കേസെടുത്തു. 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാ പ്രവർത്തനവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു. പിന്നീട് 20 മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം രാത്രിയോടെയാണ് കാട്ടാനയെ പുറത്തെടുത്തത്. അവശനിലയിലായിരുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച്…