കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; സീറ്റ് ബെൽറ്റ് കുടുങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോഴിക്കോട് ഭട്ട് റോഡിൽ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഓടിക്കൊണ്ടിരുന്ന കാർ കത്തുകയായിരുന്നു. പുകയും തീയും ഉണ്ടായതോടെ കാർ നിർത്തി. ഡ്രൈവർക്ക് പുറത്തേക്കിറങ്ങാൻ ഓടിക്കൂടിയവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടങ്ങി. അടുത്ത നിമിഷം കാറിൽ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

Read More

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. നിരവധി പേർക്ക് കടിയേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ വടകര ​ഗവ. ജില്ലാ ആശുപത്രിയിലും കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മയ്യന്നൂർ ചാത്തൻകാവിൽ സ്ഥല പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവർസിയർ ഷിജിനയ്ക്ക് കടിയേറ്റത്. മേഴ്സി ബിഎഡ് കോളജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്കു…

Read More

ഐസിയു പീഡനക്കേസ്; ഐജി ഇടപെട്ടിട്ടും നീതി കിട്ടിയില്ല; അതിജീവിത ഇന്ന് സമരം പുനരാരംഭിക്കും

കോഴിക്കോട്: ഐസിയു പീഡനകേസിൽ ഇന്നുമുതൽ വീണ്ടും സമരം പുനരാരംഭിക്കാൻ അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ ഐജി ഇടപെട്ടെങ്കിലും നീതി ലഭിച്ചില്ലെന്ന് കാട്ടിയാണ് സമരം പുനരാരംഭിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരമാരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖലാ ഐജി ഉറപ്പ് നൽകിയിരുന്നു. ഐജിയുടെ ഉറപ്പിനെ തുടർന്നായിരുന്നു കമ്മീഷ്ണർ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അതിജീവിത അവസാനിപ്പിച്ചത്. എന്നാൽ നടപടികൾ വൈകിയതോടെയാണ് അതിജീവിത സമരം വീണ്ടും പുനരാരംഭിക്കുന്നത്. അതിജീവിതയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial