
ചലച്ചിത്ര നിര്‍മാതാവ് കെ പി ചൗധരി തൂങ്ങി മരിച്ച നിലയില്‍
പനാജി: തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് കെ പി ചൗധരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലെ സിയോലിം ഗ്രാമത്തില്‍ ഒരു വാടക കെട്ടിടത്തിലാണ് ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് സംഭവത്തില്‍ അന്വേഷം തുടങ്ങിയെന്ന് പൊലീസ് വ്യക്കതമാക്കി. 2023 ല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൈബരാബാദ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീം ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ചൗധരിയെ പിടികൂടിയത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്ന്‍ പൊതികളാണ്…