
തോപ്പില്‍ഭാസി ജന്മശതാബ്ദി – കെ.പി.എ.സി വജ്രജൂബിലി ആഘോഷങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :തോപ്പില്‍ഭാസി ജന്മ ശതാബ്ദിയുടെയും കെ.പി.എ.സി വജ്രജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം കാര്‍ത്തിക തിരുന്നാള്‍ തീയേറ്ററില്‍ ചലച്ചിത്ര സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കെ.പി.എ.സി അദ്ധ്യക്ഷനുമായ ബിനോയ് വിശ്വം എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി.പന്ന്യന്‍ രവീന്ദ്രന്‍, കെ.ജയകുമാര്‍. ഐ.എ.എസ്. മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി കെ.പി.എ.സി നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ ഗാനാഞ്ജലി അവതരിപ്പിച്ചു. യോഗത്തില്‍ തോപ്പില്‍ഭാസിയുടെ മകള്‍ മാല…