ക്രിസ്മസ് – ന്യൂ ഇയര്‍; ബംഗളൂരൂ, ചെന്നൈ, മൈസൂരു നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ക്രിസ്‌മസ് – ന്യൂ ഇയർ പ്രമാണിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകൾ കൂടി അധിക സർവീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിർദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. യാത്രാ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കാ… തിരുവനന്തപുരം കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശ…

Read More

കെ എസ്‌ ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസ് ഇന്നു മുതൽ സർവീസ് തുടങ്ങും; വൈഫൈ,മ്യൂസിക് സിസ്റ്റം, പുഷ്ബാക്ക് സീറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ

തിരുവനന്തപുരം: കെ എസ്‌ ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസ് ഇന്നു മുതൽ സർവീസ് തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആനവണ്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിക്കും. സൂപ്പർ ഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലുള്ള ടിക്കറ്റ് നിരക്കുമായി സർവീസ് നടത്തുന്ന ബസിൽ വൈഫൈ കണക്‌ഷൻ, മ്യൂസിക്‌ സിസ്‌റ്റം,…

Read More

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി. എയര്‍കണ്ടീഷന്‍…

Read More

കെഎസ്ആർടിസി ബസ് റെയിൽ പാളത്തിൽ കുടുങ്ങി; തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ ട്രെയിൻ കുതിച്ചെത്തി; ഒഴിവായത് വൻദുരന്തം

ആലപ്പുഴ: കെഎസ്ആർടിസി ബസ് ലെവൽ ക്രോസിൽ വച്ച് റെയിൽ പാളത്തിൽ കുടുങ്ങി പരിഭ്രാന്തി പരത്തി. കുടുങ്ങിയ ബസ് പാളത്തില്‍ നിന്നും പെട്ടന്ന് തള്ളി നീക്കിയതിനാല്‍ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. ഇന്ന് വൈകിട്ട് ആറരയോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ബസിന്‍റെ ചവിട്ടുപടി പാളത്തില്‍ തടഞ്ഞ്…

Read More

ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാൽ മോട്ടർ വാഹന വകുപ്പിനെ അറിയിക്കാം

കൊച്ചി: ബസ് ഓടേണ്ട റൂട്ടാണ് എന്ന്തോന്നിയാൽ ഇക്കാര്യം മോട്ടോർ വാഹനവകുപ്പിന് അറിയിക്കാൻ അവസരം. പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ച് ജനങ്ങളിൽ നിന്ന് സമഗ്ര സർവേ നടത്താൻ ഒരുങ്ങുകയാണ് വാഹനവകുപ്പ്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് അധികൃതർ സർവേ നടത്താൻ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സർവീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിർമിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകൾ ജനങ്ങൾക്ക് സർവേയിലൂടെ നിർദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ…

Read More

തിരുവനന്തപുരം നഗരത്തിലൂടെ ചീറിപ്പായുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായി ഈ മിടുക്കി: നാടിന് അഭിമാനമായി ഷീന സാം

തിരുവനന്തപുരം :എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കുന്ന സ്ത്രീകളുള്ള നാടായി കേരളം വളരട്ടെ. ഇതിനു മുന്നോടിയായി പല മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് സ്ത്രീകൾ. തിരുവനന്തപുരത്തിലൂടെ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഷീന സാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസോടിക്കുകയാണ് ഈ മിടുക്കി. ചുങ്കത്തറ പുലിമുണ്ട സ്വദേശിനിയായ ഷീന സാം കേരളത്തിൽ ആദ്യമായി സ്വിഫ്റ്റ് ബസിൽ ഡ്രൈവറായി നിയമനം ലഭിച്ച 4 വനിതകളിൽ ഒരാളാണ്. സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് ഒരു…

Read More

അടൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 11പേര്‍ക്ക് പരിക്ക്

അടൂർ: എംസി റോഡിൽ മിത്രപുരം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം. കൊട്ടാരക്കരയിൽനിന്ന് കോട്ടയത്തേക്ക് പോയബസും കോട്ടയത്തുനിന്ന് ചരക്കുമായിതിരുവനന്തപുരത്തേക്ക് പോകുകയായിരുന്നലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽബസിന്റെ മുൻഭാഗം തകർന്നു. ബസിലേയുംലോറിയിലേയും ഡ്രൈവർമാർ ഉൾപ്പെടെ 8പേരെ അടൂർ ജനറൽ ആശുപത്രിയിലും 3പേരെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: യുവതിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസില്‍ വെച്ചായിരുന്നു യുവതിയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. സംഭവത്തിൽ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്. യുവതിയുടെ ഭർത്താവെത്തിയാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭര്‍ത്താവും പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിനെതിരെ പൊലീസ് കേസെടുത്തു. ബസില്‍ വെച്ച് രണ്ടു തവണ യുവതി വിലക്കിയിരുന്നു. തുടര്‍ന്നും അതിക്രമം തുടര്‍ന്നതോടെ സംഭവം…

Read More

കെ എസ് ആർ ടി സി ബസിനുളളിൽ പതിനെട്ടുകാരിക്കു നേരെ ലൈംഗികാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ

തിരുവല്ല: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനുള്ളിൽ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമണം. ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു സംഭവം.

Read More

പേരൂർക്കട – വട്ടപ്പാറ ബസ് സർവീസുകൾ ഇനി കുറ്റിയാണി വരെ;
യാത്രക്കാരുടെ പരാതിക്ക്
പരിഹാരമായി മന്ത്രിയുടെ ഇടപെടൽ

നെടുമങ്ങാട് : കെഎസ്ആർടിസി പേരൂർക്കട ഡിപ്പോയിൽ നിന്നും വട്ടപ്പാറയിലേക്ക് നടത്തിയിരുന്ന ബസ് സർവീസുകൾ കുറ്റിയാണി വരെ ദീർഘിപ്പിച്ചു. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നടത്തിയ ഇടപെടലിലാണ് നടപടി.പേരൂർക്കട – കുടപ്പനക്കുന്ന് – കല്ലയം – വട്ടപ്പാറ റൂട്ടിൽ ഓടിയിരുന്ന മുപ്പതിലേറെ ട്രിപ്പുകളാണ് കുറ്റിയാണി വരെ നീട്ടിയത്. രാവിലെ 5.50 മുതൽ 7.05 വരെയുള്ള നാല് സർവീസുകൾ ഒഴികെ, 7.40 മുതലുള്ള ട്രിപ്പുകൾ കിഴക്കേക്കോട്ടയിൽ നിന്നാവും പുറപ്പെടുക….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial