
കെഎസ്ആർടിസി ബസിൽ യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം;
യുവാവിനെ പോലീസ് പിടികൂടി
തിരുവനന്തപുരം : കെ എസ്ആർടിസി ബസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെ ബസ് ജീവനക്കാർ തടഞ്ഞു വെച്ച് പോലീസിനെ ഏൽപ്പിച്ചു. പൂവാര്‍ സ്വദേശി രവിശങ്കറാണ് (25) പോലീസ് പിടിയിലായത്.റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നും കെഎസ്ആര്‍ടിസിബസില്‍ അഭിമുഖം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയുടെ സീറ്റിൽ വട്ടപ്പാറ ഭാഗത്ത് വെച്ച് ഇയാൾ വന്നിരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തു. ബസ് വെഞ്ഞാറമൂട് ഡിപ്പോയിലെത്തിയപ്പോള്‍ യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ ബസ് നിര്‍ത്തിയിട്ട…