
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിവീഡിയോ പുറത്തുവിട്ടതിന്റെ പേരിൽ ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സ്വിഫ്റ്റ് ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. മാവേലിക്കര യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു കമലൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിനെ തുടർന്ന് കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമലനെ കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്. 20 വർഷത്തെ സൈനിക സേവനം അവസാനിപ്പിച്ചാണ് 2022ൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ ഡ്രൈവർ…