
കുവൈത്തിൽ വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്തിൽ വിലക്ക്.
കുവൈത്ത്: കുവൈത്തിൽ വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്തിൽ വിലക്ക്. ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക് ഏർപ്പെടുത്തുന്നത്. കുവൈറ്റിലെ അതികഠിനമായ വേനൽക്കാല താപനില ഉയർത്തുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ വിശദീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ലക്ഷ്യം. മെയ് ആദ്യം മുതൽ, ഉച്ചസമയ ജോലി നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘അവരുടെ…