
വിരട്ടുന്നത് നിര്‍ത്തണം; സുരേഷ് ഗോപിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍; ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ മാര്‍ച്ച്
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തിവരുന്ന അധിക്ഷേപവും വിരട്ടലും അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ). സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട. കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും KUWJ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനോട്…