
പി എസ് ജി വിടുന്നതായി കിലിയൻ എംബാപ്പെ
പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബായപിഎസ്ജി വിടുന്നതായി ഇതാദ്യമായി സ്ഥിരീകരിച്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ. ആരാധക സംഘമായ പിഎസ്ജി അള്‍ട്രാസിന് യാത്രപറഞ്ഞു അദേഹം വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അങ്ങേയറ്റം വികാര നിര്‍ഭരമായ സമയത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് പറഞ്ഞ താരം, റയലിലേക്കെന്ന സൂചനകളും നല്‍കി. ക്ലബ് വിടുകയാണെന്ന, തീരുമാനം ആരാധകരെ അറിയിക്കുക ഇത്ര ദുഷ്‌കരമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ ഏഴു വര്‍ഷത്തിന് ശേഷം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളോട് സംസാരിക്കാനുള്ള സമയം…