
ലാപ്ടോപ് ഇറക്കുമതിക്ക് നിയന്ത്രണം; കമ്പനികൾ സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതി നേടണം
ന്യൂഡൽഹി: രാജ്യത്ത് ലാപ്ടോപ്–കംപ്യൂട്ടർ ഇറക്കുമതിക്ക് കേന്ദ്രം പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇറക്കുമതിക്ക് കമ്പനികൾ സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതി (ഓതറൈസേഷൻ) നേടണമെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം പറയുന്നത്. ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും കംപ്യൂട്ടറുകളുടെയും എണ്ണവും ആകെ മൂല്യവും രജിസ്റ്റർ ചെയ്യേണ്ടിവരും. പുതിയ സംവിധാനം നവംബർ ഒന്നു മുതൽ പ്രാബല്യത്തിലാകും. ഇറക്കുമതി നിയന്ത്രണം ലാപ്ടോപ്പുകളുടെയും ടാബ്‌ലറ്റുകളുടെയും വില ഉയർത്തിയേക്കുമെന്ന ആശങ്കയുണ്ട്. പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ, സെർവർ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ എന്ന…