
ഇനിമുതൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി
ഇടുക്കി: പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി. 25 വർഷത്തിന് ശേഷമാണ് ഇടുക്കി ഈ സ്ഥാനം തിരിച്ചു പിടിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ജില്ലകൾ വളരാൻ തുടങ്ങിയോ എന്ന സംശയങ്ങളാണ് പലരും ഉന്നയിച്ചത്. ജില്ലകളുടെ വലിപ്പം കുറയുന്നതും കൂടുന്നതും തികച്ചും സർക്കാറിന്റെ സാങ്കേതിക കാര്യം മാത്രമാണെന്നതാണ് വസ്തുത. 1997 നു മുൻപ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ജില്ലാ രൂപീകരണത്തിന് ശേഷം 1997 വരെ ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ…