
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു
കൊല്ലം: കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ മേയറുടെ രാജി. മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐ നിലപാട് എടുത്തതിന് പിന്നാലെയാണ് രാജി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ രാജി തീരുമാനം അറിയിക്കുകയായിരുന്നു. രാജിപ്രഖ്യാപനം വന്നതോടെ കോർപ്പറേഷനിൽ ഭരണച്ചുമതലയുള്ള മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സ്ഥിതിയിലായി. മേയർ രാജിവെച്ചാൽ, അടുത്ത മേയറെ തിരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി മേയർക്കാണ് ഭരണച്ചുമതല. മേയർസ്ഥാനം കൈമാറുന്നത് വൈകിയപ്പോൾ സി.പി.ഐ.യിലെ…