
ചാലക്കുടിയിൽ വീണ്ടും പുലി ഭീതിയിൽ നാട്ടുകാർ വളർത്തു നായയെ ആക്രമിക്കാൻ ശ്രമിച്ചു പുലി
തൃശ്ശൂര്‍: ചാലക്കുടി വീണ്ടും പുലി ഭീതിയിൽ. ഇന്നലെ രാത്രിയിൽ വളര്‍ത്തു നായയെ പുലി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലായിരുന്നു ഇന്നലെ പുലിയെത്തിയത്. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ കൂട് പൊളിക്കാൻ ശ്രമം നടത്തിയിട്ടാണ് പുലി പിൻവാങ്ങിയത്. ഏറെ നേരം നായുടെ കൂടിന് ചുറ്റും നടന്നെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നും വീട്ടുകാർ പറഞ്ഞു. ചാലക്കുടി നഗരത്തില്‍ പുലിയെ കണ്ടതിന് പിന്നാലെയാണ് അന്നനടയിലും പുലിയുടെ…