
നെയ്യാർ ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹക്കുട്ടികൾ ഓടിക്കളിക്കുന്ന മനോഹര ദൃശ്യങ്ങളും കാണാം; ലയൺസഫാരി പാർക്ക് തുറക്കുന്നു.
തിരുവനന്തപുരം: നെയ്യാർ ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹക്കുട്ടികൾ ഓടിക്കളിക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ വഴിയൊരുങ്ങുന്നു. തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ലയൺ സഫാരി പാർക്ക് തുറക്കാൻ നടപടികൾ ആരംഭിച്ചു. നെയ്യാർ ഡാമിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പാർക്കിന് സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാർക്കിന്റെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ, പാർക്ക് വിണ്ടും തുറന്നു നൽകണമെന്ന നിരന്തര ആവശ്യത്തിനു പിന്നാലെ, കൂടുതൽ സ്ഥലം തയാറാക്കിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര…