
മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ;പുതിയ പ്രഖ്യാപനവുമായി മന്ത്രി
തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക. വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക. . 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികൾക്കും…